കാശി വിശ്വനാഥ് ധാം ഇടനാഴി ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിഇന്ന് കാശിയില്‍ എത്തും. പ്രധാനമന്ത്രിയും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ബിജെപിയുടെ മറ്റ് ഉന്നത നേതാക്കളും ക്രൂയിസ് ബോട്ടില്‍ നിന്ന് ഘട്ടുകളില്‍ ‘ഗംഗാ ആരതി’ നടത്തുന്നതിന് സാക്ഷിയാകും.
ബോട്ടില്‍ ലളിതാഘട്ടിലെത്തിയ ശേഷം പ്രധാനമന്ത്രി ക്ഷേത്രത്തിന്റെ ശ്രീകോവിലിലെത്തി 15 മിനിറ്റ് പൂജ നടത്തും. പുറത്തിറങ്ങിയ ശേഷം ദീപം തെളിച്ച് സംസ്ഥാന ടൂറിസം, സാംസ്കാരിക, മതകാര്യ മന്ത്രി നീലകണ്ഠ് തിവാരി അദ്ദേഹത്തെ സ്വീകരിക്കും.
തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രിക്ക് ഷാളും മെമന്റോയും സമ്മാനിച്ച് സമ്മേളനത്തെ അഭിസംബോധന ചെയ്യും.
‘ആരതി’ക്ക് സാക്ഷ്യം വഹിക്കുന്നതിനിടയില് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി തന്റെ ആദ്യ കൂടിക്കാഴ്ച നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. വൈകുന്നേരം 6 മണിക്ക് ആണ് പരിപാടി. ക്രൂയിസ് യാത്ര സന്ത് രവിദാസ് ഘട്ടില്‍ അവസാനിക്കും, അവിടെ നിന്ന് എല്ലാ വിശിഷ്ടാതിഥികളും അവരവരുടെ താമസസ്ഥലങ്ങളിലേക്ക് മടങ്ങും.
2019 മാര്‍ച്ച് 8 ന് മോദി തറക്കല്ലിട്ട 339 കോടി രൂപയുടെ പദ്ധതി, കോവിഡ് 19 പാന്‍ഡെമിക് ആരംഭിച്ച ശേഷവും ആസൂത്രണം ചെയ്തതുപോലെ മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കി. ഗംഗയില്‍ സ്നാനം ചെയ്യാനും പുണ്യനദിയിലെ ജലം ക്ഷേത്രത്തില്‍ സമര്‍പ്പിക്കാനും തിരക്കേറിയ തെരുവുകളിലൂടെ തിങ്ങിഞെരുങ്ങി പോകേണ്ടിയിരുന്ന തീര്‍ഥാടകര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന പാത സൃഷ്ടിക്കുന്നതിനാണ് ഇടനാഴി പദ്ധതി വിഭാവനം ചെയ്തത്.
ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, വേദ കേന്ദ്രം, മുമുക്ഷു ഭവന്, ഭോഗ്ശാല, സിറ്റി മ്യൂസിയം, വ്യൂവിംഗ് ഗാലറി, ഫുഡ് കോര്‍ട്ട് തുടങ്ങി 23 കെട്ടിടങ്ങള്‍ പദ്ധതിയുടെ ഭാഗമായി ഉദ്ഘാടനം ചെയ്യുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
“നാളെ, ഡിസംബര്‍ 13 ഒരു നാഴികക്കല്ലായ ദിവസമാണ്. കാശിയില്‍ നടക്കുന്ന പ്രത്യേക പരിപാടിയില്‍ ശ്രീ കാശി വിശ്വനാഥ് ധാം പദ്ധതി ഉദ്ഘാടനം ചെയ്യും. ഇത് കാശിയുടെ ആത്മീയ ചൈതന്യം വര്‍ദ്ധിപ്പിക്കും, “ക്ഷേത്ര നഗരത്തില്‍ രണ്ട് ദിവസത്തെ പര്യടനത്തിനെത്തുന്ന പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു.
Discussion about this post