ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചതായാണ് റിപ്പോർട്ട്.
മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പൂഞ്ചിലെ സൂരന്‍കോട്ടില്‍ സുരക്ഷാ സേന തിരച്ചിൽ നടത്തുകയായിരുന്നു. തിരച്ചിൽ നടത്തുകയായിരുന്ന സൈനികർക്ക് നേരെ ഭീകരർ വെടിയുതിർത്തു. ഇതോടെ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു.
ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.









