കോഴിക്കോട്: വടകര താലൂക്ക് ഓഫീസിൽ വൻ തീപിടുത്തം. ഫയലുകൾ കത്തി നശിച്ചു. വലിയ തോതിൽ നാശനഷ്ടം ഉണ്ടായതായാണ് വിവരം.
അഗ്നിശമന സേന സ്ഥലത്തെത്തി തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്. തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല എന്നാണ് റിപ്പോർട്ട്.
വടകര സബ്ബ് ജയിൽ, ട്രഷറി ബിൽഡിംഗിലുള്ള താലൂക്ക് ഓഫീസിലാണ് തീ പിടുത്തമുണ്ടായത്. അഗ്നിശമന സേനയുടെ കൂടുതൽ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയേക്കും.












