പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തിയത്. രാജ്യം ഉറ്റു നോക്കുന്ന തെരഞ്ഞെടുപ്പില്‍ 10 ജില്ലകളിലെ 49 മണ്ഡലങ്ങളിലെ 1.35 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും.
രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സമയമെങ്കിലും മാവോയിസ്റ്റ് മേഖലകളില്‍ നാലുമണിയോടെ വോട്ടെടുപ്പ് അവസാനിക്കും. അര്‍ധസൈനിക വിഭാഗങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
ആകെ 586 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. ബിജെപി (27), ജെ.ഡി.യു (24), സി.പി.ഐ (25), സിപിഎം (12), ആര്‍.ജെ.ഡി (17), എല്‍.ജെ.പി (13), കോണ്‍ഗ്രസ് (8), ബി.എസ്.പി (41), ആര്‍.എല്‍.എസ്.പി (6), എച്ച്.എ.എം (3), എന്നിങ്ങനെയാണ് വിവിധ കക്ഷികള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സഖ്യവും മുഖ്യമന്ത്രി നിതീഷ് കുമാര്‍, ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് എന്നിവരുടെ നേതൃത്വത്തില്‍ മതനിരപേക്ഷ സഖ്യവും വാശിയേറിയ മത്സരത്തിലാണ്.
അതിനിടെ ഇന്നു ബാബുവയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് തെരഞ്ഞെടുപ്പു കമ്മിഷന്‍ അനുമതി നല്‍കി. കൈമൂര്‍ ജില്ലാ മജിസ്‌ട്രേട്ട് റാലിക്ക് അനുമതി നിഷേധിച്ചിരുന്നു. തെരരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി ലഭിച്ചതോടെ വിലക്കു നീക്കി.
വോട്ടെടുപ്പു നടക്കുന്ന ദിവസം സമീപ മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി റാലികളില്‍ പങ്കെടുക്കുന്നതും വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് ആരോപിച്ച് മതനിരപേക്ഷ സഖ്യം രംഗത്തെത്തിയിരുന്നു.
Discussion about this post