മലപ്പുറം : തീവ്രവാദികളുടെ മുദ്രാവാക്യങ്ങളും കാഴ്ചപ്പാടുകളും മുസ്ലിം ലീഗ് സ്വയം ഏറ്റെടുത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആദരണീയരായ വ്യക്തികള്ക്കെതിരെയടക്കം ലീഗിന്റെ അസഹിഷ്ണുത പുറത്തുവരുന്നു. വര്‍ഗീയ നീക്കങ്ങള്‍ക്കെതിരെ സമാധാനം ആഗ്രഹിക്കുന്നവര്‍ രംഗത്തുവരണം.
വഖ്ഫ് വിഷയത്തില്‍ ലീഗ് നടത്തിയ റാലി ഇതിന് ഉദാഹരമണമാണ്. യു ഡി എഫ് വര്‍ഗീയ അജന്‍ഡകള്‍ ഏറ്റെടുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സി പി എം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
Discussion about this post