കൈലാസ നാഥൻ എന്ന സൂപ്പർ ഹിറ്റ് പരമ്പരയിൽ മഹാദേവന്റെ വേഷം അവതരിപ്പിച്ച മോഹിത് റെയ്ന വിവാഹിതനായി. ടെലിവിഷൻ താരമായ അതിഥി ശര്‍മയാണ് വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ഥനകളും ഉണ്ടാകണമെന്ന് വിവാഹ വാർത്ത പങ്കുവച്ച് മോഹിത് പറഞ്ഞു.
ഡോണ്‍ മുത്തു സ്വാമി, ഉറി- ദ സര്‍ജിക്കല്‍ സ്ര്‌ടൈക്ക്, മിസിസ് സീരിയല്‍ കില്ലര്‍, ഷിദാത് എന്നീ സിനിമകളിലും മോഹിത് അഭിനയിച്ചിട്ടുണ്ട്. കൈലാസ നാഥനിൽ സതിയുടെ വേഷം അവതരിപ്പിച്ച മൗനി റോയിയുമായി മോഹിത് ആദ്യം പ്രണയത്തിലായിരുന്നു. എന്നാൽ പിന്നീട് ബന്ധം ഉപേക്ഷിക്കുകയായിരുന്നു.
കരണ്‍ ജോഹര്‍, ദിയാ മിര്‍സ, മൃണാല്‍ താക്കൂര്‍ തുടങ്ങി നിരവധി പേർ മോഹിതിന് ആശംസകളുമായി എത്തി. പ്രിയ താരങ്ങളുടെ വിവാഹം സാമൂഹിക മാധ്യമങ്ങളും ആഘോഷിക്കുകയാണ്. ശിവപാർവ്വതിമാർക്ക് ആശംസകൾ എന്ന തരത്തിലാണ് ആരാധകർ കമന്റുകൾ രേഖപ്പെടുത്തുന്നത്.












