പാരീസ്: ഒമിക്രോണിനേക്കാള്‍ വ്യാപനശേഷി കൂടിയ മറ്റൊരു കൊവിഡ് വകഭേദം കണ്ടെത്തി. ബി.1.640.2 എന്ന ഈ വകഭേദത്തിന് ഐ എച്ച് യൂ (ഇഹു) എന്നാണ് താത്കാലിക പേര്. ദക്ഷിണ ഫ്രാന്‍സിലാണ് ഇത് കണ്ടെത്തിയത്.
ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ പോയി തിരിച്ചെത്തിയ ആളിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കോവിഡ് പ്രതിരോധ വാക്സിന് എടുത്തിരുന്നു. ഇയാളുമായി അടുത്തിടപഴകിയവരിലേക്ക് കൂടി രോഗം വ്യാപിക്കുകയായിരുന്നു. നിലവില്‍ ദക്ഷിണ ഫ്രാന്‍സിലെ 12 ഓളം പേരില്‍ വൈറസ് സ്ഥിരീകരിച്ചു. ഇഹു (ഐ എച്ച് യു) മെഡിറ്ററാന്‍ ഇന്ഫെക്ഷന് എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് രോഗം സ്ഥിരീകരിച്ചത്.
വുഹാനില്‍ പടര്‍ന്നുപിടിച്ച ആദ്യ കോവിഡ് വകഭേദത്തില്‍ നിന്ന് 46 ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ച വൈറസാണ് ഇപ്പോള്‍ പടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പലതവണ വ്യതിയാനം സംഭവിച്ചതിനാല്‍ ഈ വൈറസിന് വാക്സിനുകളില്‍ നിന്ന് പ്രതിരോധ ശക്തി ലഭിച്ചിരിക്കാനുള്ള സാധ്യതയും കൂടുതലാണ്. ലോകാരോഗ്യ സംഘടന നിലവില്‍ പുതിയ വകഭേദം അംഗീകരിച്ചിട്ടില്ല.
Discussion about this post