മലപ്പുറം: പോക്സോ കേസിലെ ഇരയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം തേഞ്ഞിപ്പാലത്തെ വാടക ക്വാർട്ടേഴ്സിലാണ് പെൺകുട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ബന്ധുക്കളുൾപ്പെടെ ആറ് പേരാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഫറോക്ക്, കൊണ്ടോട്ടി സ്റ്റേഷനുകളിലായി ആറ് കേസുകളുണ്ട്.
Discussion about this post