ഷോപിയാൻ: ജമ്മു കശ്മീരിലെ ഷോപിയാനിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം കൊലപ്പെടുത്തി. ഷോപിയാനിലെ കിൽബാൽ ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടൽ. പൊലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവുലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് കശ്മീർ പൊലീസ് അറിയിച്ചു.









