തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമിന് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുത്ത് മടങ്ങിയെത്തിയതായിരുന്നു എ എ റഹീം. ഭാര്യയ്‌ക്കും കുഞ്ഞിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെ റഹീം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
മുൻ മന്ത്രി ഇ ചന്ദ്രശേഖരൻ എംഎൽഎയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നേരിയ പനി അനുഭവപ്പെട്ടിരുന്നു. തുടർന്നാണ് പരിശോധിച്ചത്. തിരുവനന്തപുരത്തും പാലക്കാട്ടും പരിപാടികളിൽ പങ്കെടുത്ത് തിരിച്ചെത്തിയതായിരുന്നു അദ്ദേഹം.
അതേസമയം ഡൽഹിയിലും മുംബൈയിലും കൊവിഡ് കേസുകൾ കുറയുമ്പോഴും കേരളത്തിൽ പ്രതിദിന കേസുകൾ ഉയരുകയാണ്. സംസ്ഥാനത്ത് ഇന്ന് 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ മരണം 51,739 ആയി. കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ഞായറാഴ്ച സംസ്ഥാനത്ത് കനത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.












