തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാസമര്‍പ്പണം ഇന്ന് അവസാനിക്കും. ഇന്ന് രാവിലെ 11 മുതല്‍ വെകുന്നേരം മൂന്നുമണിവരെ മാത്രമാണ് ഇനി പത്രിക നല്‍കാവുന്നത്.
തര്‍ക്കങ്ങള്‍ കാരണം മുന്നണികളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാകാത്തതിനാല്‍ എല്ലാ ജില്ലകളിലുമായി ഇതുവരെ 56173 പത്രികകളേ കിട്ടിയിട്ടുള്ളൂ.
ചൊവ്വാഴ്ച കിട്ടിയത് 34610 ഉം. 21905 വാര്‍ഡുകള്‍ ഉള്ളതിനാല്‍ കഴിഞ്ഞവര്‍ഷങ്ങളിലെ സ്ഥിതിയനുസരിച്ച് ഏറ്റവും കുറഞ്ഞത് രണ്ടുലക്ഷം പേരെങ്കിലും മത്സരിക്കാന്‍ സാധ്യതയുണ്ട്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിനായി വരണാധികാരിയുടെയോ അസിസ്റ്റന്റ് വരണാധികാരിയുടെയോ ഓഫീസില്‍ സന്നിഹിതരായിട്ടുള്ളവരുടെ പത്രികകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ മൂന്ന് മണിക്കുള്ളില്‍ തന്നെ സ്വീകരിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.
സ്ഥാനാര്‍ത്ഥി നിര്‍ണയം ബുധനാഴ്ചയോടെ അന്തിമമാകും എന്നതിനാല്‍ പത്രികാ സമര്‍പ്പണത്തിന് വലിയ തിരക്കുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post