പബ്ജി ഗെയിമിന് വിലക്കേര്‍പ്പെടുത്താനൊരുങ്ങി പാകിസ്ഥാന്. ലാഹോറില്‍ ഗെയിമിന് അടിമപ്പെട്ട കൗമാരക്കാരന് കുടുംബാംഗങ്ങളെ വെടിവെച്ചു കൊന്നതിന് പിന്നാലെയാണ് പബ്ജിക്ക് നിരോധനമേര്‍പ്പെടുത്താനൊരുങ്ങുന്നത്.
ജനുവരി 19 നായിരുന്നു ലാഹോറിലെ ഒരു വീട്ടില്‍ വെച്ച് 18കാരന് നാല് കുടുബാംഗങ്ങളെ വെടിവെച്ചുകൊന്നത്. അമ്മയെയും രണ്ട് സഹോദരിമാരെയും സഹോദരനെയുമായിരുന്നു അലി സെയ്ന് വെടിവെച്ച് കൊലപ്പെടുത്തിയത്. തുടര്‍ച്ചയായി ഗെയിം കളിച്ച സെയ്ന് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് അക്രമാസക്തനായി കുടുംബാംഗങ്ങളെ വെടിവെച്ച് കൊല്ലുകയുമായിരുന്നു.
അതേസമയം ഇന്ത്യയും ചൈനയുമടക്കം പല രാജ്യങ്ങളും ഇതിനോടകം പബ്ജിക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post