കൊച്ചി: കളമശ്ശേരി കിൻഫ്രാ പാർക്കിൽ വൻ തീപിടുത്തം. കിന്‍ഫ്രാ വ്യവസായ പാര്ക്കിന് ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന ഓയില്‍ എക്സ്ട്രാക്ഷന്‍ കമ്പനിയിലാണ് അഗ്നിബാധ ഉണ്ടായത്. പുലര്‍ച്ചയോടെയാണ് അഗ്നിബാധ കണ്ടെത്തിയത്.
ഗ്രീന്‍ ലീഫ് എന്ന കമ്പനിയിലാണ് തീപിടുത്തം. സുരക്ഷാ ജീവനക്കാരന് അറിയിച്ചതനുസരിച്ച് രണ്ട് അഗ്നിശമന യൂണിറ്റുകളെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് നിരവധി അഗ്നിശമന യൂണിറ്റുകളെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ പടരുമ്പോള്‍ ജോലിക്കാര്‍ ഫാക്ടറിയിലുണ്ടായിരുന്നെന്നും അവരെ അപ്പോള്‍ തന്നെ രക്ഷപ്പെടുത്തിയതായും പ്രദേശവാസികള്‍ പറഞ്ഞു.
സുഗന്ധ ദ്രവ്യങ്ങൾ ഉണ്ടാക്കുന്ന കമ്പനിയാണ് ഗ്രീൻ ലീഫ്. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഓയിലുമായി ബന്ധപ്പെട്ട വ്യവസായമായതിനാല്‍ തീ പടരാനും പൊട്ടിത്തെറിക്കും സാധ്യതയുണ്ടെന്ന് അഗ്നിശമന സേന അറിയിക്കുന്നു.
Discussion about this post