കൊച്ചി: വെണ്ടുരുത്തി പാലത്തില്‍ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷപെടുത്തി നാവിക സേന. ഇന്ത്യന്‍ നേവിയുടെ ഫാസ്റ്റ് ഇന്റര്‍സെപ്റ്റ് ക്രാഫ്റ്റ് ജീവനക്കാരാണ് യുവാവിനെ രക്ഷപെടുത്തിയത്. യുവാവിന്റെ വിവരങ്ങള്‍ ലഭ്യമല്ല.
യുവാവ് ചാടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പട്രോളിംഗ് നടത്തുകയായിരുന്ന നാവിക സേനയുടെ ബോട്ട് യുവാവിന് അടുത്ത് എത്തുകയും രക്ഷപെടുത്തുകയുമായിരുന്നു. നാവിക സേനാ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്കിയ ശേഷം യുവാവിനെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
യുവാവിന്റെ ആരോഗ്യം തൃപ്തികരമാണെന്ന് നാവിക സേന അറിയിച്ചു. സംഭവം സംബന്ധിച്ച് വിവരം സിവില്‍ പോലീസിനെ അറിയിച്ചതായി നാവികസേന വ്യക്തമാക്കി.
Discussion about this post