സിപിഎം സംസ്ഥാന സമ്മേളനം മാർച്ച് 1 മുതൽ 4 വരെ എറണാകുളത്ത് വെച്ച് നടത്തുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സമ്മേളനത്തിനുള്ള ഫണ്ട് പാർട്ടി ജനങ്ങളിൽ നിന്നും ശേഖരിക്കും. ഭവന സന്ദർശനങ്ങൾ നടത്തിയും പൊതു ഇടങ്ങളിലും തൊഴിൽ ശാലകളിലും കടകളിലും കയറിയും ഫണ്ട് സമാഹരിക്കുമെന്നും കോടിയേരി പറഞ്ഞു.
ഫെബ്രുവരി 13, 14 തീയതികളിലാണ് പിരിവ്. പരമാവധി ജനങ്ങളെ സമീപിച്ച് ഫണ്ട് ശേഖരണം നടത്തണം എന്നാണ് ഉദ്ദേശിക്കുന്നത്. ഫെബ്രുവരി 21 സമ്മേളനത്തിന്റെ പതാക ദിനമായി ആചരിക്കുമെന്നും കോടിയേരി പറഞ്ഞു.
നേരത്തെ മാറ്റി വെച്ച ആലപ്പുഴ ജില്ലാ സമ്മേളനം ഫെബ്രുവരി 15, 16 തീയതികളിൽ നടത്താൻ തീരുമാനിച്ചു. ആലപ്പുഴ ജില്ലാ സമ്മേളനം പ്രതിനിധി സമ്മേളനം മാത്രമായി ചുരുക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Discussion about this post