ചുരു: രാജസ്ഥാനിൽ തൊഴിൽ വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്താൻ ശ്രമം. രാജസ്ഥാനിലെ ചുരുവിലായിരുന്നു സംഭവം. നാല് യുവാക്കൾ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
പീഡനത്തിന് ശേഷം അർദ്ധബോധാവസ്ഥയിലായ പെൺകുട്ടിയെ പ്രതികൾ കൈയ്യും കാലും കൂട്ടിക്കെട്ടി കെട്ടിടത്തിന്റെ മുകളിൽ നിന്നും തള്ളി താഴെയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ചികിത്സയിലാണ്.
സംഭവത്തെ തുടർന്ന് ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നെന്നും സ്ത്രീകൾക്കും കുട്ടികൾക്കും ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.








