ഡല്‍ഹി: എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്കി.
നിയമലംഘനങ്ങള്‍ നടന്നത് വെളിവാക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്യേണ്ടത്. സമയബന്ധിതമായി കേസ് രജിസ്റ്റര്‍ ചെയ്യുകയും വേഗത്തില്‍ പരിശോധനകള്‍ നടത്തുകയും ചെയ്യണമെന്ന് 2011-12 ലെ നാഷണല്‍ കമ്മീഷന് ഫോര്‍ മൈനോറിറ്റീസ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
അതിനാല്‍ തന്നെ എല്ലാ സംസ്ഥാന, യൂണിയന് ടെറിറ്ററികളും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുന്നതില്‍ വിവേചനം കാണിക്കരുത്-കേന്ദ്രത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു. ദാദ്രി സംഭത്തെയും ഗുലാം അലിയുടെ കാര്യത്തെയും കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം.
Discussion about this post