ചെന്നൈ: തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ബിജെപി. പുതുക്കട, മണ്ടയ്ക്കാട്, കീഴ്ക്കുളം, ഇരണേൽ ടൗൺ പഞ്ചായത്തുകളിൽ ബിജെപി ഭരണം പിടിച്ചു. മണവാളക്കുറിച്ചി നഗരസഭയിലെ നാല് വാർഡുകൾ ബിജെപി പിടിച്ചെടുത്തു. പത്മനാഭപുരം മുനിസിപ്പാലിറ്റിയിലെ 21ൽ 7 വാർഡുകളിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു.
ചെന്നൈയിൽ 46 വാർഡുകളിൽ ഡി എം കെ മുന്നേറുമ്പോൾ 31 ഇടങ്ങളിൽ ബിജെപി മുന്നിട്ട് നിൽക്കുന്നു. 15 ഇടങ്ങളിൽ എ ഐ എ ഡി എം കെ മുന്നേറ്റമാണ്. തൂത്തുക്കുടിയിൽ 13 വാർഡുകളിൽ ബിജെപി വിജയിച്ചു.
ചെങ്കോട്ട നഗരസഭയിൽ 3 സീറ്റുകൾ ബിജെപി സ്വന്തമാക്കി. ഇരണിയിലെ 15ൽ 12 വാർഡുകൾ സ്വന്തമാക്കിയാണ് ബിജെപി ഭരണം പിടിച്ചത്. ആകെ നൂറിലധികം വാർഡുകളിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചതായാണ് റിപ്പോർട്ട്. ടൗൺ പഞ്ചായത്തിൽ 119 സീറ്റുകളിലും മുനിസിപ്പാലിറ്റിയിൽ 29 സീറ്റുകളിലും കോർപ്പറേഷനിൽ 2 സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു.
Discussion about this post