കോഴിക്കോട്: സിപിഎം പഞ്ചായത്തംഗം ആർ എസ് എസ് നേതാവിനെ വിവാഹം കഴിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ശ്രീലക്ഷ്മി കൃഷ്ണയാണ് ആർ എസ് എസ് നേതാവിനെ വിവാഹം കഴിച്ചതോടെ മെമ്പർ സ്ഥാനം രാജിവെച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച പഞ്ചായത്ത് അംഗമാണ് ശ്രീലക്ഷ്മി.
കഴിഞ്ഞ ദിവസമാണ് ശ്രീലക്ഷ്മിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയത്. കണ്ണൂർ ഇരിട്ടിയിലെ ആർഎസ്എസ് ശാഖ മുൻ മുഖ്യശിക്ഷകിനെയാണ് ശ്രീലക്ഷ്മി വിവാഹം ചെയ്തത്. വിവാഹത്തിന് പിന്നാലെ ഇവര്‍ ചൊവ്വാഴ്ച പയ്യോളി പൊലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു.
പഞ്ചായത്ത് അംഗം രാജി വച്ചതോടെ തിക്കോടിയിലെ അഞ്ചാം വാർഡായ പള്ളിക്കര സൗത്തിൽ വീണ്ടും ഉപതെരെഞ്ഞെടുപ്പിന് കളമൊരുങ്ങി.
Discussion about this post