മുംബൈ: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു. ക്രൂഡ് ഓയിൽ വില 2008ന് ശേഷമുള്ള ഉയര്‍ന്ന നിലവാരത്തിലെത്തി. ബ്രന്റ് ക്രൂഡ് വില 11.67 ഡോളര്‍ ഉയര്‍ന്ന് ബാരലിന് 130 ഡോളറിലെത്തി.
വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് വില 10.83 ഡോളര്‍ ഉയർന്ന് 126.51ലെത്തി. റഷ്യയില്‍നിന്നുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി അമേരിക്കയും യൂറോപ്യന്‍ യൂണിയനും നിരോധിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് വിലക്കയറ്റം.
അസംസ്‌കൃത എണ്ണവില കുതിച്ചോടെ ഓഹരി വിപണിയും തകർച്ചയിലാണ്. ഏഷ്യന്‍ വിപണികളിലെല്ലാം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. റഷ്യ- ഉക്രെയ്ൻ യുദ്ധവും ഓഹരി വിപണികളെ ബാധിച്ചിട്ടുണ്ട്.











