പോളണ്ട്: സുമിയില്‍ നിന്നുള്ള വിദ്യാര്‍ഥികളെല്ലാം ഇന്ത്യയിലേക്ക് മടങ്ങിയതോടെ ഓപറേഷന് ഗംഗ ദൗത്യം പൂര്‍ത്തിയായി. ആശങ്കയോടെ ഉക്രെയ്നിലെ പല നഗരങ്ങളിലും തങ്ങിയ 18000-ല്‍ അധികം ഇന്ത്യന്‍ വിദ്യാര്‍ഥികളെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഓപറേഷന് ദൗത്യം വഴി ഇന്ത്യയിലെത്തിച്ചത്.
ഷെല്ലാക്രമണം നടക്കുന്ന മേഖലകളിലടക്കം ബങ്കറുകളിലും മറ്റും അഭയം പ്രാപിച്ചവര്‍ വളരെ ഭീതിയോടെയാണ് കഴിഞ്ഞിരുന്നത്. ഒരു ഘട്ടത്തില്‍ ഭക്ഷണവും കുടിവെള്ളവും വരെ തീര്‍ന്നവരും ഇക്കൂട്ടത്തിലുണ്ട്. കിലോമീറ്ററുകള്‍ നടന്നും മറ്റും അതിര്‍ത്തികളിലെത്തിയവരുമുണ്ട്. സുമിയില്‍ ഇന്ത്യക്കാരെ കവചമാക്കിയെന്ന് തിരിച്ചെത്തിയ മലയാളി വിദ്യാര്‍ഥി അനന്തു കൃഷ്ണന് പറഞ്ഞു. തുടക്കത്തില്‍ നഗരം വിടാന്‍ കഴിയാത്തത് പ്രാദേശിക വാസികള്‍ തടഞ്ഞതു കൊണ്ടാണെന്നും അനന്തു പോളണ്ടില്‍ പറഞ്ഞു.
സുമിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം രാവിലെയോടെ ഡൽഹിയിലെത്തിയിട്ടുണ്ട്. പോളണ്ടില്‍ നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവര്‍ ഡൽഹിയിലെത്തിയത്.
Discussion about this post