ബീജിംഗ്: 133 യാത്രക്കാരുമായി ചൈനീസ് വിമാനം തകർന്ന് വീണു. ചൈനയിലെ കുമിംഗിൽ നിന്നും ഗുവാംഗ്ഷുവിലേക്ക് പോയ വിമാനമാണ് തകർന്നു വീണത്. വിമാനം തകർന്നു വീണ ഗുവാംഗ്ഷി വനമേഖലയിൽ കാട്ടുതീ പടർന്നു പിടിച്ചതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
https://twitter.com/TheLegateIN/status/1505820283734994947?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1505820283734994947%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.indiatoday.in%2Fworld%2Fstory%2Fboeing-737-with-133-on-board-crashes-ignites-forest-fire-reports-1927589-2022-03-21
ബോയിംഗ് 737 വിമാനമാണ് തകർന്നു വീണത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 3225 അടി ഉയരത്തിൽ വെച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്. 3.05ന് എത്തിച്ചേരേണ്ടിയിരുന്ന വിമാനം 1.11നാണ് പുറപ്പെട്ടത്.
2.22നാണ് വിമാനം തകർന്നു വീണത് എന്നാണ് നിഗമനം. 2010ൽ 96 യാത്രക്കാരുമായി ഹെനാൻ എയർലൈൻസിന്റെ ഇ190 എംബ്രയർ വിമാനം ചൈനയിൽ തകർന്നു വീണപ്പോൾ 44 പേരാണ് മരിച്ചത്. മോശം കാലാവസ്ഥയെ തുടർന്ന് യിചുൻ വിമാനത്താവളത്തിന് സമീപമായിരുന്നു വിമാനം തകർന്നു വീണത്.
Discussion about this post