മഹാരാഷ്ട്രയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാൻ തീരുമാനം. മറാത്തി പുതുവര്‍ഷം തുടങ്ങുന്ന ശനിയാഴ്ച മുതലാണ് നിയന്ത്രണങ്ങള്‍ നീക്കുന്നത്. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുമെങ്കിലും നിര്‍ബന്ധമില്ല. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ ഓഫീസാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
”മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ആരോഗ്യമന്ത്രി രാജേഷ് തോപെ എന്നിവര്‍ മാധ്യമപ്രവര്‍ത്തകരോട് കാര്യങ്ങള്‍ വിശദീകരിച്ചു. ഗുധി പദ്വ മുതല്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിനും ദുരന്തര നിവാരണ നിയന്ത്രണ നിയമത്തിനും കീഴിലുള്ള മുഴുവന്‍ നിയന്ത്രണങ്ങളും പിന്‍വലിക്കും” -തോപെ പറഞ്ഞു.
Discussion about this post