റംബാൻ: മതിയായ രേഖകളില്ലാതെ ഇന്ത്യയിൽ കഴിഞ്ഞു വന്നിരുന്ന 25 റോഹിംഗ്യൻ മുസ്ലീങ്ങൾ ജമ്മു കശ്മീർ പൊലീസിന്റെ പിടിയിലായി. റംബാനിൽ നിന്നുമാണ് ഇവർ പിടിയിലായത്. ഇവരെ കൂടുതൽ പരിശോധനകൾക്ക് വിധേയരാക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
പിടിയിലായവരെ പരിശോധനകൾക്കായി ഹീരാനഗറിലേക്കാണ് കൊണ്ടു പോയത്.
കഴിഞ്ഞ മാർച്ചിൽ സമാനമായ സാഹചര്യത്തിൽ 169 റോഹിംഗ്യൻ മുസ്ലീങ്ങളെ പിടികൂടിയിരുന്നു. ഇവരെയും പരിശോധനകൾക്ക് ശേഷം മതിയായ രേഖകളുടെ അഭാവത്തിൽ നാട് കടത്തിയിരുന്നു.
Discussion about this post