തിരുവനന്തപുരം: കെ എസ് ആർ ടി സി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി നിരത്തിലിറക്കിയ കെ സ്വിഫ്റ്റ് ബസുകൾ അപകടത്തിൽ പെടുന്ന സംഭവങ്ങൾ തുടരുന്നു. സുൽത്താൻ ബത്തേരി-തിരുവനന്തപുരം ഡീലക്സ് എയർ ബസാണ് ഇത്തവണ അപകടത്തിൽ പെട്ടത്. താമരശേരി ചുരത്തിലായിരുന്നു അപകടം.
താമരശേരി ചുരത്തിലെ എട്ടാം വളവിലെ പാർശ്വഭിത്തിയിൽ ബസിടിച്ചാണ് അപകടമുണ്ടായത്. താമരശേരി ചുരത്തിലെ ആറാം വളവിൽ ഇന്നലെ തിരുവനന്തപുരം-മാനന്തവാടി കെ സ്വിഫ്റ്റ് ബസും അപകടത്തിൽപ്പെട്ടിരുന്നു.
അതേസമയം കുന്ദംകുളത്ത് കെ സ്വിഫ്റ്റ് ബസ് ഇടിച്ച് ആൾ മരിച്ച സംഭവത്തിൽ അപകടമുണ്ടാക്കിയ ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബസിന്റെ ഡ്രൈവർക്കെതിരെ നരഹത്യക്ക് പൊലീസ് കേസെടുത്തു. തമിഴ്നാട് കള്ളകുറിച്ചി സ്വദേശി പരസ്വാമിയാണ് കഴിഞ്ഞ ദിവസം ബസ് ഇടിച്ച് മരിച്ചത്.
Discussion about this post