ഡൽഹി: ഏപ്രിൽ 16 ഹനുമാൻ ജയന്തി ദിനത്തിൽ ഡൽഹിയിലെ ജഹാംഗിർപൂരിൽ ഘോഷയാത്രക്ക് നേരെ ആക്രമണം അഴിച്ചു വിട്ട് കലാപം സൃഷ്ടിച്ച കേസിൽ മുഖ്യപ്രതികൾ ഉൾപ്പെടെ 24 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതികളായ അസ്ലാം, അൻസാർ, എന്നിവരെ കൂടാതെ വെടിവെപ്പ് നടത്തിയ സോനു ഷെയ്ഖ് എന്ന ഇരുപത്തിയെട്ട് വയസ്സുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തു.
മുഖ്യപ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മറ്റ് 16 പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കലാപത്തിൽ തോക്ക് ഉപയോഗിച്ച ഒരു പ്രതിയുടെ വീട്ടിൽ തെളിവെടുപ്പിന് എത്തിയ പൊലീസിന് നേരെ പ്രതിയുടെ വീട്ടുകാർ കല്ലേറ് നടത്തിയത് സംഘർഷത്തിന് ഇടയാക്കി.
അതേസമയം അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹി പൊലീസിന് നിർദ്ദേശം നൽകി. ഒറ്റ അക്രമിയെ പോലും വെറുതെ വിടരുത്. ഇനി ഇത്തരത്തിൽ ഒരു പ്രവർത്തനം ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും ഭയക്കുന്ന തരത്തിലുള്ള നടപടികൾ കൈക്കൊള്ളാൻ അമിത് ഷാ പൊലീസിനോട് ആവശ്യപ്പെട്ടു.
Discussion about this post