തിരുവനന്തപുരം: സ്വകാര്യ ഏജന്‍സി വഴിയുള്ള നഴ്‌സ് റിക്രൂട്ട്‌മെന്റ് സൗദി അറേബ്യ ഉപേക്ഷിച്ചു. നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഏജന്‍സികള്‍ക്ക് സൗദി എംബസി നിര്‍ദേശം നല്‍കി. നഴ്‌സ് റിക്രൂട്ട്്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സി വഴി മാത്രമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് മറികടന്നായിരുന്നു സ്വകാര്യ ഏജന്‍സ ിവഴി റിക്രൂട്ട്‌മെന്റ് നടത്താനുള്ള സൗദിയുടെ നീക്കം.
കേരളത്തിലെ ഒഡെപെക്, ചെന്നൈയിലെ ഓവര്‍സീസ് മാന്‍പവര്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ അംഗീകൃത ഏജന്‍സികള്‍ വഴി മാത്രമേ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടത്താന്‍ പാടുള്ളൂ എന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇത് മറികടന്നാണ് സൗദി ഏജന്‍സി 11 സ്വകാര്യ ഏജന്‍സികള്‍ വഴി നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടത്തുന്നതിന് തീരുമാനിച്ചത്.
ഇതിനായി ഇന്നലെ മുതല്‍ 27 വരെ ഡല്‍ഹി, ചെന്നൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍് ഏജന്‍സികള്‍ക്ക് സൗദിയില്‍ നിന്നുള്ള പ്രതിനിധികള്‍ എത്തുമെന്ന് അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സംഭവം വിവാദമായതിനെ തുടര്‍ന്നാണ് നടപടി നിര്‍ത്തിവയ്ക്കാന്‍ സൗദി നിര്‍ബന്ധിതരായത്.
Discussion about this post