ഡൽഹി: രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഇന്നെത്തും. ആദ്യദിനം ഗുജറാത്തിലാണ് സന്ദര്‍ശനം. രാവിലെ എട്ട് മണിയോടെ അഹമ്മദാബാദിലെത്തുന്ന അദ്ദേഹത്തിന് വന്‍ വരവേല്‍പ്പാണ് ഒരുക്കിയിരിക്കുന്നത്.
വിമാനത്താവളത്തില്‍ നിന്ന് ഹോട്ടല്‍ വരെ റോഡിന് ഇരുവശവും ഇന്ത്യന്‍ കലാരൂപങ്ങള്‍ അണിനിരത്തും.10 മണിയോടെ സബര്‍മതി ആശ്രമത്തിലും പിന്നാലെ വ്യവസായികളുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തും.
ബ്രിട്ടണിലെ എഡിന്‍ബര്‍ഗ് സര്‍വകലാശാലയുടെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ഗുജറാത്ത് ബയോടെക്നോളജി സര്‍വകലാശാലയും വൈകീട്ട് അക്ഷര്‍ധാം ക്ഷേത്രവും അദ്ദേഹം സന്ദര്‍ശിക്കും. നാളെ ഡൽഹിയില്‍ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച. വിവിധ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചേക്കും. ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനാണ് സന്ദര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഇന്നലെ അദ്ദേഹം ബ്രിട്ടണില്‍ വച്ച് പറഞ്ഞിരുന്നു.
Discussion about this post