Saturday, July 2, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

കാറുകളില്‍ ആറ് എയ‍ര്‍ബാഗുകള്‍ നിര്‍ബന്ധമാക്കും; തീരുമാനം നടപ്പിലാക്കാന്‍ നീക്കവുമായി കേന്ദ്രസർക്കാർ

by Brave India Desk
Apr 23, 2022, 08:53 am IST
in India, Technology
Share on FacebookTweetWhatsAppTelegram

ഇന്ത്യയില്‍ നിരത്തിലിറങ്ങുന്ന എല്ലാ പാസഞ്ചര്‍ കാറുകളിലും ആറ് വീതം എയര്‍ബാഗുകള്‍  നിര്‍ബന്ധമാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ചില കാര്‍ നിര്‍മ്മാതാക്കളില്‍ നിന്ന് ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. കാര്‍ നിര്‍മ്മാണച്ചെലവ് ഉയരുമെന്നാണ് അവരുടെ വാദം. എന്നാല്‍ ജനങ്ങളുടെ സുരക്ഷയാണ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം മുഖ്യമെന്ന് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഒഫീഷ്യല്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. “സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമഘട്ട ചര്‍ച്ചകളിലാണ് സര്‍ക്കാര്‍. അധികം വൈകാതെ തന്നെ തീയതി പ്രഖ്യാപിക്കും,” അദ്ദേഹം വ്യക്തമാക്കി.

ഒക്ടോബര്‍ ഒന്നിന് ശേഷം പുറത്തിറങ്ങുന്ന എല്ലാ കാറുകളിലും ആറ് എയര്‍ബാഗുകള്‍ വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. യാത്രക്കാര്‍ക്ക് നാല് എയര്‍ബാഗുകളും സൈഡിലോ കര്‍ട്ടനിലോ ആയി രണ്ട് എയര്‍ബാഗുകളും വേണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കാര്‍ നിര്‍മ്മാണ കമ്പനികള്‍ ഈ നിര്‍ദ്ദേശത്തില്‍ അതൃപ്തരാണ്. ചെറിയ കാറുകളുടെ വില വര്‍ധിക്കുന്ന സാഹചര്യം ഉണ്ടാവുമെന്ന് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്‍ നിര്‍മ്മാണ കമ്പനി റോയിട്ടേഴ്സിനോട് പറഞ്ഞു.

Stories you may like

തൃശൂരില്‍ അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തി; യാത്രക്കാര്‍ മറ്റൊരു കാറില്‍ രക്ഷപ്പെട്ടു

‘സ്വകാര്യ വാഹനങ്ങളില്‍ ഇനി മാസ്‌ക് വേണ്ട’; നിബന്ധന നീക്കി സര്‍ക്കാര്‍

ഡ്രൈവര്‍ക്കും മുന്നിലിരിക്കുന്ന യാത്രക്കാരനും എയര്‍ബാഗ് നിലവില്‍ തന്നെ നിര്‍ബന്ധമാണ്. നാല് എയര്‍ബാഗുകള്‍ കൂടി ഘടിപ്പിക്കാന്‍ 75 ഡോളര്‍ ചെലവ് വരുമെന്നാണ് സര്‍ക്കാരിന്റെ കണക്ക്. അതായത് ഏകദേശം 5735 രൂപ. എന്നാല്‍, ഓട്ടോ മാര്‍ക്കറ്റിനെക്കുറിച്ച്‌ പഠനം നടത്തുന്ന ജാട്ടോ ഡൈനമിക്സിന്റെ കണക്ക് പ്രകാരം നാല് എയര്‍ബാഗുകള്‍ കൂടി ഘടിപ്പിക്കാന്‍ 231 ഡോളര്‍ ചെലവ് വരും. അതായത് ഏകദേശം 17661 രൂപ. ഇത്രയും തുക നിര്‍മ്മാണച്ചെലവ് കൂടുമ്പോള്‍ ചെറിയ കാറുകളുടെ വില വര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് കാര്‍ നിര്‍മ്മാണ കമ്പനികള്‍ പറയുന്നത്. സാധാരണക്കാരായ വലിയൊരു വിഭാഗം കാര്‍ വാങ്ങുന്നതില്‍ നിന്ന് പിന്തിരിയാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്നും കാര്‍ നിര്‍മ്മാതാക്കള്‍ ആശങ്കപ്പെടുന്നു.

എന്നാല്‍ നിര്‍മ്മാണച്ചെലവ് വലിയ തോതില്‍ കൂടില്ലെന്നാണ് സര്‍ക്കാരിന്‍റ വിലയിരുത്തല്‍. ആവശ്യമുള്ള വസ്തുക്കള്‍ എത്തിച്ച്‌ എയര്‍ബാഗുകള്‍ ഘടിപ്പിക്കുന്നതിന് സമയം ആവശ്യമാണ്. ഇത് പരിഗണിച്ചാണ് മുന്നോട്ട് പോവുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. കൂടുതല്‍ എയര്‍ബാഗുകളുള്ള കാറുകള്‍ ചില കമ്ബനികള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. എന്നാല്‍ ഇതേ കമ്ബനികള്‍ ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളില്‍ രണ്ട് എയര്‍ബാഗുകള്‍ മാത്രമാണുള്ളത്. വില കൂടിയ വലിയ ബ്രാന്‍ഡ് കാറുകള്‍ക്ക് നിലവില്‍ തന്നെ നാല് എയര്‍ബാഗുകള്‍ വരെയുണ്ട്. സാധാരണ കാറുകള്‍ക്ക് രണ്ട് എയര്‍ബാഗാണുള്ളത്.

“കാര്‍ നിര്‍മ്മാതാക്കള്‍ തന്നെ യാത്രക്കാരുടെ സുരക്ഷയെ കരുതി ആവശ്യത്തിന് എയര്‍ബാഗുകള്‍ ഘടിപ്പിക്കണം. ഇത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കേണ്ട കാര്യമല്ല. കാര്‍ നിര്‍മ്മാതാക്കള്‍ അത് ചെയ്യാത്തത് കൊണ്ടാണ് സര്‍ക്കാരിന് നിയമം കൊണ്ടുവരേണ്ടി വരുന്നത്,” സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. സീറ്റ് ബെല്‍റ്റ് പോലെത്തന്നെ എയര്‍ബാഗുകളും കൂടി ആയാല്‍ രാജ്യത്തെ റോഡപകട മരണങ്ങള്‍ മൂന്നിലൊന്നായി കുറയ്ക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

Tags: 6carAirbag
ShareTweetSendShare

Discussion about this post


Latest stories from this section

പ​റ​ക്കു​ന്ന​തി​നി​ടെ വിമാനത്തില്‍ നിന്നും പു​ക ഉയര്‍ന്നു; സ്‌​പൈ​സ് ജെ​റ്റ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി

‘ഉദയ്പൂർ കൊലപാതകത്തിന്റെ നിർദ്ദേശം വന്നത് പാക്കിസ്ഥാനിൽ നിന്ന്, സൂത്രധാരൻ സൽമാൻ’; പാക് പങ്കിന് തെളിവ് ലഭിച്ചെന്ന് എൻഐഎ

മണിപ്പൂരിലെ മണ്ണിടിച്ചില്‍; മരണം 81ആയി, കണ്ടെത്താനുള്ളത് 55ഓളം ആളുകളെ

കര,നാവിക സേനകൾ അഗ്നിവീർ റിക്രൂട്ട്മെൻറ് രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ നൽകാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഇവയാണ്

Next Post

യു​വാ​ക്ക​ളെ വ​ഴി​തെ​റ്റി​ക്കുന്നു : ടി​ക് ടോ​ക്കും പ​ബ്ജി​യും നി​രോ​ധി​ച്ച് താ​ലി​ബാ​ൻ

Latest News

പ​റ​ക്കു​ന്ന​തി​നി​ടെ വിമാനത്തില്‍ നിന്നും പു​ക ഉയര്‍ന്നു; സ്‌​പൈ​സ് ജെ​റ്റ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി

‘ഉദയ്പൂർ കൊലപാതകത്തിന്റെ നിർദ്ദേശം വന്നത് പാക്കിസ്ഥാനിൽ നിന്ന്, സൂത്രധാരൻ സൽമാൻ’; പാക് പങ്കിന് തെളിവ് ലഭിച്ചെന്ന് എൻഐഎ

മണിപ്പൂരിലെ മണ്ണിടിച്ചില്‍; മരണം 81ആയി, കണ്ടെത്താനുള്ളത് 55ഓളം ആളുകളെ

ക​ല്ല​മ്പ​ല​ത്ത് ഒ​രു​ വീ​ട്ടി​ലെ അ​ഞ്ചു​പേർ മ​രി​ച്ച നി​ല​യി​ൽ

ഇറാനിൽ ശക്തമായ ഭൂചലനം

കര,നാവിക സേനകൾ അഗ്നിവീർ റിക്രൂട്ട്മെൻറ് രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ നൽകാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഇവയാണ്

ബിജെപി  ദേശീയ നിർവ്വാഹക സമിതി  യോഗത്തിന് ഇന്ന്  തുടക്കമാകും

‘യുക്രൈൻ യുദ്ധം ചർച്ചയിലൂടെ പരിഹരിക്കണം’; പുടിനുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies