സംസ്ഥാനത്ത് ബിയർ വിൽപനയിൽ ഇടിവെന്ന് കണക്കുകൾ. 2023-25 കാലയളവിൽസംസ്ഥാനത്തെ ബിയർ ഉപഭോഗം 8.6 ശതമാനം കുറഞ്ഞതായാണ് ബിവറേജസ് കോർപ്പറേഷന്റെകണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ഏകദേശം 10 ലക്ഷം കേയ്‌സുകളുടെ കുറവുണ്ടായതായാണ്കണക്കുകൾ.
ബിവറേജസ് കോർപ്പറേഷന്റെ കണക്കുകൾ പ്രകാരം ബാറുകൾ, ബെവ്‌കോ ഔട്ട്‌ലെറ്റുകൾഎന്നിവയിൽ ബിയർ വിൽപന 2022-23 സാമ്പത്തിക വർഷത്തിൽ 112 ലക്ഷംകേയ്‌സുകളായിരുന്നു. 2024-25 കാലത്ത് ഇത് 102.39 ലക്ഷം കേയ്‌സുകളായി കുറയുകയാണുണ്ടായത്.
എന്നാൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ ഉപഭോഗം വലിയ രീതിയിൽ വർധിച്ചു. 2023-25 കാലത്ത് 229.12 ലക്ഷം കേയ്‌സ് വിദേശമദ്യമാണ് സംസ്ഥാനത്ത് ചെലവായത്.
Discussion about this post