ഡൽഹി: സഞ്ചാരത്തിനിടെ വള്ളത്തിൽ നിന്നും അബദ്ധത്തിൽ നദിയിലെ കുത്തൊഴുക്കിലേക്ക് വീണ പെൺകുട്ടികൾക്ക് രക്ഷകരായി സൈനികർ. ഋഷികേശിലെ ഫൂൽ ഛാട്ടിയിലായിരുന്നു സംഭവം. ഒഴുക്കിൽ പെട്ട രണ്ട് പെൺകുട്ടികളെയാണ് സൈന്യത്തിലെ തുഴച്ചിൽ സംഘം രക്ഷപ്പെടുത്തിയത്.
വെള്ളത്തിൽ വീണ പെൺകുട്ടികൾ കൈ കോർത്തു പിടിച്ച് അലറി വിളിച്ച് ഒഴുകിപ്പോയി. കണ്ടു നിന്ന സൈനികർ അവരോട് പരസ്പരം കൈ വിടാൻ ആവശ്യപ്പെട്ടു. പെൺകുട്ടികൾ ഉപയോഗിച്ചിരുന്ന ലൈഫ് ജാക്കറ്റ് ഉപയോഗശൂന്യമാകാതിരിക്കാൻ ആയിരുന്നു ഇത്.
എന്നാൽ ഭയചകിതരായ പെൺകുട്ടികൾ പിടിവിടാൻ തയ്യാറായില്ല. ഒടുവിൽ സൈനികർ ഇരുവർക്കും പിടിച്ചു നിൽക്കാൻ വടം എറിഞ്ഞു കൊടുക്കുകയും പിന്നീട് അനായാസം നീന്തി ചെന്ന് ഇരുവരെയും രക്ഷിച്ച് കരക്കെത്തിക്കുകയുമായിരുന്നു. രക്ഷാപ്രവർത്തനം എളുപ്പമാക്കുന്നതിന് വേണ്ടി ഇരുവരോടും കൈ വിടാൻ സൈനികർ ആവർത്തിച്ചു പറഞ്ഞുവെങ്കിലും പെൺകുട്ടികൾ അതിന് തയ്യാറായിരുന്നില്ല.എങ്കിലും സൈനികരുടെ മനസ്സാന്നിധ്യവും ധീരതയും പെൺകുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സൈനികർ കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കിൽ പെൺകുട്ടികൾ മുങ്ങി മരിക്കുമായിരുന്നുവെന്ന് ആർമി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Two civilian girls were rescued by one Indian Army Rafting team member today at Phool Chatti in Rishikesh. These girls fell out of a civilian raft and would have drowned if not rescued in time: Indian Army officials pic.twitter.com/tV4Qm8diQi
— ANI (@ANI) April 29, 2022
Discussion about this post