ചെന്നൈ : പിതൃത്വ അവകാശക്കേസില്‍ ധനുഷിന് മദ്രാസ് ഹൈക്കോടതിയുടെ സമന്‍സ്. ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി മേലൂര്‍ സ്വദേശികളായ കതിരേശന്‍, മീനാക്ഷി ദമ്പതികള്‍ നല്‍കിയ കേസ് വര്‍ഷങ്ങളായി കോടതിയുടെ പരിഗണനയിലുള്ളതാണ്.
ഈ കേസില്‍ ധനുഷ് മുന്‍പ് സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് ആരോപിക്കുന്ന അപ്പീല്‍ ഹര്‍ജിയിലാണ് നടന് സമന്‍സ് അയച്ചത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചാണ് നടന് സമന്‍സ് അയച്ചിരിക്കുന്നത്.
അതേസമയം ധനുഷ് സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ദമ്പതികള്‍ക്ക് സമര്‍പ്പിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി അവര്‍ നല്‍കിയ ഹര്‍ജി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് കതിരേശന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തില്‍ പൊലീസ് അന്വേഷണവും ദമ്പതികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post