പഞ്ചാബ്: രണ്ട് ദിവസത്തിനിടെ 60 കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് പട്യാലയിലെ രാജീവ് ഗാന്ധി നാഷനല്‍ യൂണിവേഴ്സിറ്റി ഓഫ് ലോ കാമ്പസ് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. മേയ് 10നകം ഹോസ്റ്റലുകള്‍ ഒഴിയണമെന്ന് പട്യാല ജില്ലാ ഭരണകൂടം സര്‍വകലാശാല അധികൃതര്‍ക്ക് നിര്‍ദേശം നല്കി.
രോഗബാധിതരായ വിദ്യാര്‍ഥികളേയും ലക്ഷണങ്ങള്‍ കാണിക്കുന്നവരെയും പ്രത്യേക ബ്ലോക്കുകളില്‍ ഐസൊലേഷനില്‍ പാര്‍പ്പിച്ചു. ബുധനാഴ്ച സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ സര്‍വകലാശാലയിലെത്തി. സുരക്ഷ പ്രോട്ടോക്കോള്‍ പാലിക്കാതെ യാത്രയയപ്പ് പാര്‍ട്ടികള്‍ ക്യാമ്പസില്‍ സംഘടിപ്പിച്ചതിനാല്‍ കേസുകളുടെ എണ്ണം ഉയരാന്‍ സാധ്യതയുള്ളതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Discussion about this post