ഡല്‍ഹി: ഖാലിസ്ഥാന്‍ പതാക സ്ഥാപിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂര്‍. സംസ്ഥാന നിയമസഭയുടെ പ്രധാന കവാടത്തോട് ചേര്‍ന്ന ചുവരില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് അജ്ഞാതര്‍ ഖാലിസ്ഥാന്‍ പതാക കെട്ടിയത്.
രണ്ട് പേരാണ് കൃത്യം ചെയ്തതെന്നും ഇതില്‍ ഒരാളാണ് ഇപ്പോള്‍ പിടിയിലായതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുര്‍പത്വന്ത് സിംഗിനെതിരെ ഞായറാഴ്ച കേസെടുത്തിരുന്നു.
Discussion about this post