ജയ്പൂര്‍: രാജസ്ഥാനിലെ സികാറില്‍ സബ് ഡിവിഷണല്‍ മജിസ്ട്രേട്ട് അധിക്ഷേപിച്ചെന്നാരോപിച്ച് അഭിഭാഷകന് കോടതിയില്‍ തീകൊളുത്തി മരിച്ചു. മജിസ്ട്രേട്ട് രാകേഷ് കുമാറിനെതിരെ പ്രതിഷേധിക്കുന്നതിനിടെ അഭിഭാഷകനായ ഹന്സ്രാജ് മാളവ്യ(40) ആണ് തീ കൊളുത്തിയത്.
പിന്നാലെ മജിസ്ട്രേട്ടിന്റെ മുറിയിലേക്ക് കയറി അദ്ദേഹത്തെയും തീയിലേക്കു വലിച്ചിട്ടു. രാകേഷ് കുമാറിന് കൈവിരലുകള്‍ക്ക് ഉള്‍പ്പെടെ പൊള്ളലേറ്റെങ്കിലും രക്ഷപ്പെട്ടു. മാളവ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Discussion about this post