ഉദയ്പൂര്‍: നൂപൂര്‍ ശര്‍മയെ പിന്തുണച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റിട്ട തയ്യല്ക്കാരന് കനയ്യ ലാലിന്റെ ക്രൂരമായ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കനയ്യയുടെ കൊലയ്ക്ക് ശേഷം സൗദി അറേബ്യയില്‍ വെച്ച് പരിചയപ്പെട്ട ഒരു പാകിസ്ഥാന് പൗരനുമായി റിയാസ് അട്ടാരി നിരന്തരം ബന്ധം പൂലര്ത്തിയിരുന്നതായി എന്‍ഐഎ അന്വേഷണത്തിൽ കണ്ടെത്തി.
കൊലപാതക സംഘം പാകിസ്ഥാനിലേയ്ക്കും സൗദി അറേബ്യയിലേയ്ക്കും വെര്‍ച്വല്‍ പ്രോക്സി സെര്‍വറുകള്‍ വഴി ടെലിഫോണ്‍ കോളുകള്‍ നടത്തിയിരുന്നതായാണ് വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് സൗദി അറേബ്യയിലേക്കും പാകിസ്ഥാനിലേക്കും വിളിച്ച കോളുകള്‍ക്കൊപ്പം ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (ഐപി) വിലാസം മറയ്ക്കാന്‍ ചില സഹ-ഗൂഢാലോചനക്കാരുടെ മൊബൈല്‍ ഫോണുകളില്‍ വിപിഎന്‍ ഉണ്ടെന്ന് സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തി. ജൂണ്‍ 20ന് നൂപൂര്‍ ശര്‍മയ്ക്കെതിരെ നടന്ന റാലിക്ക് ശേഷം പ്രാദേശിക യോഗത്തിലാണ് കനയ്യ ലാലിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്
Discussion about this post