രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ദ്രൗപതി മുർമുവിനെയും മികച്ച ദേശീയ ഗായികയ്ക്കുള്ള പുരസ്കാരം നേടിയ നഞ്ചിയമ്മയെയും അഭിനന്ദിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ രംഗത്ത്. രാഷ്ട്ര വനിതയും രാഷ്ട്ര ഗായികയും നാടിന്റെ യശസ്സ് ഉയർത്തിപ്പിടിച്ച ഉജ്ജ്വല താരങ്ങളാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് ശ്രീമതി ദ്രൗപതി മുർമു ജി അധികാരമേറ്റ നിമിഷം പാലോട് വട്ടപ്പൻകാട് ഗിരിവർഗ്ഗ കോളനിയിലെ ആദിവാസി സഹോദരങ്ങൾക്ക് ആനന്ദോത്സവമായിരുന്നു. തലമുറകളായി വനാന്തരത്തിൽ പ്രതികൂല സാഹചര്യങ്ങളോട് മല്ലടിച്ചു ജീവിക്കുന്ന ഈ സഹോദരങ്ങൾക്ക് അഭിമാനത്തിന്റെ ഉജ്ജ്വല നിമിഷമായി മാറി. പ്രതീക്ഷയോടും പ്രത്യാശയോടും കൂടി ദേശീയ മുഖ്യധാരയിൽ തങ്ങൾ ഉണ്ടെന്നും മുന്നേറും എന്നും ഉള്ള ദൃഢനിശ്ചയം അവരുടെ മുഖത്ത് പ്രതിഫലിച്ചു.
കോളനിയിലെ കാലംകാവിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ബിജെപി മണ്ഡലം പ്രസിഡന്റ് മുകേഷ് അധ്യക്ഷം വഹിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷ വി ടി രമ പ്രസംഗിച്ചു. കോളനിയിലെ ഏറ്റവും പ്രായം കൂടിയ തങ്കമ്മയെ (87) ആദരിച്ചു. വനവാസി വിഭാഗത്തിൽ നിന്നും ലക്ഷ്മിക്കുട്ടി അമ്മയ്ക്ക് പദ്മശ്രീയും നഞ്ചിയമ്മയ്ക്ക് ദേശീയ അവാർഡും ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ചതോടൊപ്പം പട്ടികവർഗ്ഗ വിഭാഗത്തിന് ഒട്ടേറെ ക്ഷേന്മ പദ്ധതികൾ നടപ്പിലാക്കിയ മോദി സർക്കാരിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകളും സമർപ്പിച്ചു.
രാഷ്ട്ര വനിതയും രാഷ്ട്ര ഗായികയും നാടിന്റെ യശസ്സ് ഉയർത്തിപ്പിടിച്ച ഉജ്ജ്വല താരങ്ങളാണ്.
Discussion about this post