തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്ന ഒറ്റകക്ഷി ബിജെപി.17,000 സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി മത്സരത്തിനിറക്കിയിരിക്കുന്നതെന്ന് ബിജെപി മുന്‍ സംസ്ഥാനപ്രസിഡണ്ട് അഡ്വക്കറ്റ് പി.എസ് ശ്രീധരന്‍പിള്ള കൊച്ചിയില്‍ പറഞ്ഞു. മുന്‍കാലഘട്ടങ്ങളില്‍ 5000സ്ഥാനാര്‍ത്തികളെ മാത്രമാണ് ബിജെപി മത്സരിപ്പിച്ചിരുന്നത്. 600 ഓളം സീറ്റുകളില്‍ വിജയിക്കുകയും ചെയ്തു. ഇത്തവണ ബിജെപി ചരിത്രവിജയം നേടും. പത്തിരട്ടി സീറ്റ് വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീധരന് പിള്ള പറഞ്ഞു.
കേരളത്തില്‍ ബിജെപി മൂന്നാം ശ്ക്തിയായി വളര്‍ന്നിരിക്കുന്നു. എസ്എന്‍ഡിപി, പുലയര്‍ മഹാസഭ, യോഗക്ഷേമസഭ, എന്‍എസ്എസിലെ ഒരു വിഭാഗം എന്നിവരുടെ പിന്തുണയും ബിജെപിയ്ക്കുണ്ട്.
വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്താനാണ് സിപിഎം നീക്കമെന്നും, ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ശ്രീധരന് പിള്ള കൂട്ടിച്ചേര്‍ത്തു. എറണാകുളം പ്രസ്ക്ലബിന്റെ ജനസഭ 2015ല്‍ പങ്കെടുക്കുകയായിരുന്നു ശ്രീധരന് പിള്ള
Discussion about this post