ന്യൂഡൽഹി: ഏഴ് ഘട്ടങ്ങളിലായി നടന്ന ലോക്സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക്. ലോക്സഭാ തിരഞ്ഞെടുപ്പിന് നാളെ തിരശ്ശീല വീഴും. നാളെ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ ഇന്ന് നിശബ്ദ പ്രചരണം നടത്തും.
74 ദിവസം നീണ്ട് നിന്ന പരസ്യപ്രചാരണത്തിനാണ് ഇന്നലെ വൈകീട്ട് 5 മണിയോടെ അവസാനിച്ചത്.
ശനിയാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ 57 മണ്ഡലങ്ങൾ വിധിയെഴുതും. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹിമാചല്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ഒഡീഷ, പഞ്ചാബ്, ബംഗാള്‍, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ 57 മണ്ഡലങ്ങളിലാണ് അന്തിമഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജാർഖണ്ഡിലും ബംഗാളിലും രാഹുൽ ഗാന്ധി ഉത്തർപ്രദേശിലും പ്രചാരണങ്ങൾക്ക് നേതൃത്വം നൽകി.പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന ഉത്തർ പ്രദേശിലെ വാരണാസി, നടി കങ്കണ റണാവത്തും കോൺഗ്രസ് നേതാവ് വിക്രമാധിത്യ സിങ്ങും ഏറ്റുമുട്ടുന്ന ഹിമാചൽ പ്രദേശിലെ മണ്ഡി, മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് മത്സരിക്കുന്ന ബിഹാറിലെ പട്ന സാഹിബ് എന്നിവ പ്രധാന മണ്ഡലങ്ങളാണ്.
സ്വാമി വിവേകാനന്ദൻ ധ്യാനം നടത്തിയ ധ്യാന മണ്ഡപത്തിൽ ഇന്ന് വൈകുന്നേരം മുതൽ നാളെ വരെ പ്രധാനമന്ത്രി മോദി ധ്യാനിക്കും.സ്വാമി വിവേകാനന്ദന് ഭാരതമാതാവിന്റെ ദർശനം ലഭിച്ച സ്ഥലമാണ് കന്യാകുമാരി.
പൊതു തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന നാളെ ഉച്ചകഴിഞ്ഞ് അദ്ദേഹം മടങ്ങും. പ്രധാനമന്ത്രിയുടെ വരവോടെ കന്യാകുമാരിയിൽ കനത്ത സുരക്ഷയും നിയന്ത്രണങ്ങളുമാണ് ഏർപ്പെടുത്തിരിക്കുന്നത്.
ജൂൺ ഒന്നിന് ശേഷം മൂന്ന് നാൾ കാത്തിരിപ്പ്. ഒടുവിൽ ജൂൺ 4 ചൊവ്വാഴ്ച രാജ്യം ആര് ഭരിക്കും എന്നറിയാം. രാജ്യത്തെ ഒട്ടാകെ ജനങ്ങൾ ആ വിധിക്കായി കാത്തിരിക്കുകയാണ്.










Discussion about this post