കോഴിക്കോട് : എട്ടുപേർക്ക് ഇടിമിന്നലേറ്റു. കോഴിക്കോട് സൗത്ത് ബീച്ചിലാണ് സംഭവം. അഷ്റഫ്, അനിൽ, ഷരീഫ്, മനാഫ്, സുബൈർ, സലിം, അബ്ദുൾ ലത്തീഫ് എന്നിവർക്കാണ് ഇടിമിന്നലേറ്റത്. കടലിൽ നിന്നും കരയിലേക്ക് വള്ളം അടുപ്പിക്കുന്നതിനിടെയാണ് സംഭവം.
ഇടിമിന്നലേറ്റവരിൽ ഏഴുപേർ മത്സ്യത്തൊഴിലാളികളുo ഒരാൾ മത്സ്യം വാങ്ങാൻ എത്തിയ ആളുമാണ്. സംഭവത്തിന് ശേഷം ഉടനെ പരിസരവാസികൾ ഇവരെ ആശുപത്രിയിൽ എത്തിച്ചു. ഒരാളെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോഴിക്കോട് ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. താരതമ്യേന ജില്ലയിൽ ഇന്ന് മഴ കുറവായിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ച് മണിക്കൂറുകളിൽ ഇടിമിന്നൽ ശക്തമായിരുന്നു.
Discussion about this post