ന്യൂഡൽഹി :ആഗോള സമാധാന പ്രവർത്തനങ്ങൾക്കായി യുണൈറ്റഡ് നാഷൻസിന്റെ ഭാഗമായി പ്രവർത്തിച്ച മേജർ രാധിക സെൻ മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ അവാർഡ് ഏറ്റുവാങ്ങി. യു എൻ സമാധാന സേനാംഗങ്ങളുടെ അന്താരാഷ്ട്ര ദിനമായ ഇന്നലെയാണ് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മേജർ രാധിക സെന്നിന് പുരസ്‌കാരം സമർപ്പിച്ചത്.
മേജർ സെൻ “യഥാർത്ഥ നേതാവും എല്ലാവർക്കും മാതൃകയാണെന്നും അവരുടെ സേവനം ഐക്യരാഷ്ട്രസഭയുടെ മൊത്തത്തിലുള്ള യഥാർത്ഥ ക്രെഡിറ്റായിരുന്നു” എന്നും യുഎൻ സെക്രട്ടറി ജനറൽ ആൻറിനിയോ ഗുട്ടെറസ് പറഞ്ഞു.
2023 മുതൽ 2024 വരെയുള്ള കാലയളവിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ യുഎൻ ഓർഗനൈസേഷൻ സ്റ്റെബിലൈസേഷൻ മിഷനിൽ സേവനമനുഷ്ഠിച്ചതിലൂടെയാണ് മേജർ രാധിക സെൻ യു എൻ ആദരവിന് അർഹയായിരിക്കുന്നത്. 2019ൽ സൗത്ത് സുഡാനിലെ യുഎൻ മിഷനിൽ സേവനമനുഷ്ഠിച്ചിരുന്ന മേജർ സുമൻ ഗവാനിക്ക് ശേഷം ഈ പുരസ്‌കാരത്തിന് അർഹയാവുന്ന രണ്ടാമത്തെ ഇന്ത്യൻ സമാധാന സേനാംഗമാണ് മേജർ രാധിക സെൻ.
1993 ൽ ഹിമാചൽ പ്രദേശിലെ മലയോര മേഖലയിലാണ് രാധിക സെൻ എന്ന പെൺപുലിയുടെ ജനനം. ബയോടെക്നോളജി എഞ്ചിനീയറിംഗിൽ ബിരുദവും ബോംബെ ഐഐടിയിൽ ബിരുദാനന്തര ബിരുദവും നേടിയ ശേഷം 2016 ലാണ് രാധിക സെൻ സായുധ സേനയിൽ ചേർന്നത്. ഇന്ത്യൻ റാപ്പിഡ് ഡിപ്ലോയ്മെന്റ് ബറ്റാലിയനുമായുള്ള എൻഗേജ്മെന്റ് പ്ലാറ്റൂൺ കമാൻഡറായി സെൻ 2023ലാണ് മോനുസ്‌കോയിലേക്ക് വിന്യസിക്കപ്പെട്ടത്.
ഈ പുരസ്‌കാരം തനിക്ക് പ്രത്യേക മൂല്യമുള്ളതാണെന്നാണ് മേജർ രാധികാ സെൻ പറഞ്ഞു. കോംഗോയിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ കഠിനമായി ജോലിചെയ്യുന്ന എല്ലാ സമാധാനസേനാംഗങ്ങൾക്കുമുള്ള അംഗീകാരമാണ് പുരസ്‌കാരമെന്നും അവർ പറയുന്നു. ലിംസമത്വത്തിൽ ഊന്നിയുള്ള സമാധാനപാലനം എല്ലാവരുടേയും കടമയാണ്, സ്ത്രീകളുടേത് മാത്രമല്ല. തന്റെ മാതാപിതാക്കളുടെ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദി അറിയിക്കുന്നുവെന്നും മേജർ രാധിക കൂട്ടിച്ചേർത്തു.
Discussion about this post