ദോഹ: ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് ഡി മത്സരത്തിൽ ഡെന്മാർക്കിനെ ഗോൾരഹിത സമനിലയിൽ കുടുക്കി ടുണീഷ്യ. പ്രതിരോധക്കരുത്തിന്റെ മാറ്റുരച്ച മത്സരത്തിൽ ഇരുകൂട്ടരും അവസരങ്ങൾ മത്സരിച്ച് പാഴാക്കി.
വാർ സംവിധാനത്തിലൂടെ ഗോൾ ഓഫ് സൈഡാകുന്നതിന് ഈ മത്സരവും സാക്ഷ്യം വഹിച്ചു. ഡെന്മാർക്കിന്റെ മുന്നേറ്റങ്ങളെ കൃത്യമായി പ്രതിരോധിക്കാൻ ടുണീഷ്യൻ ഡിഫൻഡർമാർക്ക് സാധിച്ചു. ഡാനിഷ് മിഡ്ഫീൽഡർ തോമസ് ഡിലെനി പരിക്കേറ്റ് പിന്മാറിയത് ആരാധകരെ ആശങ്കയിലാക്കുന്നുണ്ട്.
Discussion about this post