ന്യൂഡല്‍ഹി: ജല്‍ശക്തി മന്ത്രാലയത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് അജ്ഞാതര്‍ ഹാക്ക് ചെയ്തു. സ്വച്ഛ് ഭാരത് അടക്കം മറ്റ് മന്ത്രാലയങ്ങളെയും ടാഗ് ചെയ്തുകൊണ്ട് ഹാക്കര്‍ ട്വീറ്റ് ചെയ്തതായും മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി.
ട്വീറ്റര്‍ അക്കൗണ്ടില്‍ സംശയാസ്പദമായ രീതിയില്‍ ട്വീറ്റ് കണ്ടതോടെ ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് ഹാക്കിംഗ് സ്ഥിരീകരിച്ചത്. ക്രിപ്റ്റോ വാലറ്റ് സുയി വാലറ്റിന് അനുകൂലമായ ട്വീറ്റാണ് ജല്‍ശക്തി മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നത്. അക്കൗണ്ടിന്റെ പ്രൊഫൈല്‍ ചിത്രം ഹാക്കര്‍മാര്‍ സുയി ലോഗോയാക്കി മാറ്റിയിരുന്നു. ഇന്ത്യന്‍ പതാകയായിരുന്നു നിലവില്‍ ജല്‍ശക്തി മന്ത്രാലയ അക്കൗണ്ടിലെ ചിത്രം. കവര്‍ ചിത്രത്തിലും ഹാക്കര്‍മാര്‍ മാറ്റം വരുത്തിയിരുന്നു.
അക്കൗണ്ട് പുനസ്ഥാപിച്ചെങ്കിലും ഗുരുതര സുരക്ഷാവീഴ്ചയെ കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. അടുത്തിടെ ഡല്‍ഹി എയിംസിലെ സെര്‍വറിലും ഹാക്കിംഗ് കണ്ടെത്തിയിരുന്നു.
Discussion about this post