തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ ഗതാഗതത്തിനായി തുറന്നു നല്കി. മാറ്റിവെച്ച ഉദ്ഘാടന തീയതികള്‍ പാഴ്വാക്കായതോടെ ഉദ്ഘാടകരും ആവരവങ്ങളുമില്ലാതെയാണ് പുതിയ പാത തുറന്നിരിക്കുന്നത്.
കഴിഞ്ഞ നവംബര്‍ 14ന് തുറക്കുമെന്ന് പറഞ്ഞിരുന്ന പാത നിര്‍മാണം പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് 29ലേക്ക് മാറ്റിവെച്ചിരുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യുമെന്ന് മുമ്പ് അറിയിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ തീയതി ലഭിക്കാത്തതോടെ പരിപാടി വീണ്ടും നീണ്ടുപോയി. ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളില്ലാതെ ജീവനക്കാര്‍ പൂജ നടത്തി തേങ്ങ ഉടച്ച ശേഷമാണ് മേല്‍പ്പാലം പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കിയത്. ഔദ്യേഗിക ഉദ്ഘാടനം പിന്നീടുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
സര്‍വീസ് റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ മേല്‍പ്പാലം തുറന്നിരിക്കുന്നത്. 2.72 കിലോമീറ്ററാണ് ഹൈവേയുടെ നീളം. 200 കോടി രൂപ മുടക്കില്‍ 2018ലാണ് ഹൈവേയുടെ പണി തുടങ്ങിയത്. 61 തൂണുകളാണ് പാലത്തിനുള്ളത്. ഹൈവേ തുറക്കാന്‍ വൈകുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
Discussion about this post