പാലക്കാട് : മലമ്പുഴ ഡാം നാളെ തുറന്നു വിടും. നാളെ മുതൽ അഞ്ചുദിവസത്തേക്ക് ആയിരിക്കും ഡാം തുറന്നു വിടുന്നത്. പാലക്കാട് ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. അഞ്ചുദിവസത്തേക്ക് നിയന്ത്രിത അളവിൽ വെള്ളം തുറന്നു വിടാനാണ് തീരുമാനം.
പാലക്കാട് ജില്ലയിലെ വരൾച്ചയും കുടിവെള്ളക്ഷാമവും പരിഗണിച്ചാണ് ഡാമിൽ നിന്നും നിയന്ത്രിത അളവിൽ വെള്ളം പുഴയിലേക്ക് തുറന്നു വിടാൻ തീരുമാനിച്ചിട്ടുള്ളത്. നാളെ രാവിലെ 10 മണി മുതൽ ആയിരിക്കും മലമ്പുഴ ഡാം തുറന്നു വിടുന്നതെന്നും പാലക്കാട് ജില്ലാ കളക്ടർ അറിയിച്ചു.
Discussion about this post