മലപ്പുറം : ഷവർമക്കൊപ്പം നൽകിയ മുളകിന് നീളം കുറഞ്ഞതിന്റെ പേരിൽ ഹോട്ടൽ ഉടമയ്ക്ക് നേരെ മർദ്ദനം. മലപ്പുറത്താണ് സംഭവം നടന്നത്. ഹോട്ടൽ ഉടമയും മക്കളും അടക്കം മൂന്ന് പേർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു.
മലപ്പുറം പുത്തനത്താണിയിലെ ഹോട്ടലിലാണ് അക്രമം അരങ്ങേറിയത്. വയനാട് സ്വദേശിയുടേതാണ് ഈ ഹോട്ടൽ. ഹോട്ടലുടമയായ കരീം, മക്കളായ മുഹമ്മദ് ഷബിൽ, അജ്മൽ എന്നിവർക്കാണ് പരിക്കേറ്റത്. ആക്രമണ വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി വിവരം ശേഖരിച്ച് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളായ മുജീബ്, മുഹമ്മദ് ഹനീഫ്, സത്താർ, ജനാർദ്ദനൻ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
Discussion about this post