Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Special

അക്ഷയ തൃതീയ ; അടുത്ത ഒരു വർഷത്തേക്ക് ജീവിതം ശുഭകരമാകാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ അറിയാം

by Brave India Desk
May 9, 2024, 11:38 pm IST
in Special, Culture, Article
data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

Share on Facebook
Tweet
WhatsApp
Telegram

ഒരു വർഷത്തിലെ ഏറ്റവും ശുഭകരമായ ദിവസമായാണ് അക്ഷയതൃതീയ അറിയപ്പെടുന്നത്. ‘അക്ഷയ’ അഥവാ ക്ഷയിക്കാത്ത എന്നർത്ഥമുള്ള ഈ ദിവസം ശുഭകാര്യങ്ങൾ ആരംഭിക്കുന്നതിനും ഐശ്വര്യം വർദ്ധിപ്പിക്കുന്നതിനും ഏറ്റവും നല്ല ദിവസമായാണ് കണക്കാക്കപ്പെടുന്നത്. അക്ഷയ തൃതീയ എന്നുള്ളത് സ്വർണ്ണം വാങ്ങാൻ നല്ല ദിവസം ആണെന്നുള്ളത് മാത്രമല്ല ഈ ദിവസത്തിന്റെ പ്രത്യേകത. അടുത്ത ഒരു വർഷം ശുഭകരം ആക്കാൻ ഏതൊരു പുതിയ കാര്യത്തിനും തുടക്കം കുറിക്കാൻ വർഷത്തിലെ ഏറ്റവും മികച്ച ദിനമാണ് അക്ഷയ തൃതീയ. സത്യയുഗവും ത്രേതായുഗവും ആരംഭിച്ചതും ദ്വാപരയുഗം അവസാനിച്ചതും അക്ഷയതൃതീയ ദിനത്തിലാണെന്നും വിശ്വസിക്കപ്പെടുന്നു.

എല്ലാ വർഷവും വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാം തിഥിയിലാണ് അക്ഷയതൃതീയ ഉത്സവം ആഘോഷിക്കുന്നത്. ഹിന്ദുമത വിശ്വാസികളും ജൈനമതവിശ്വാസികളും ആണ് അക്ഷയതൃതീയ പ്രാധാന്യത്തോടെ ആഘോഷിക്കുന്നത്. ഈ ദിവസം ആളുകൾ സ്വർണ്ണവും വെള്ളിയും വാങ്ങി ലക്ഷ്മി ദേവിയെ ആരാധിക്കുന്നത് രാജ്യത്തെങ്ങും പതിവാണ്. ഹിന്ദുമതത്തിൽ അക്ഷയ തൃതീയ ദിനം വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു. വിവാഹ നിശ്ചയം, വിദ്യാരംഭം , ഗൃഹപ്രവേശം, മുണ്ഡനം മുതലായ ഏത് ശുഭകാര്യങ്ങളും ഈ ദിവസം ശുഭമുഹൂർത്തം നോക്കാതെ തന്നെ ചെയ്യാം.

Stories you may like

പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിയാതെ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്? ഇതിനു പിന്നിലെ രഹസ്യവും ശാസ്ത്രവും!

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

അക്ഷയ തൃതീയ ദിനത്തിൽ ചെയ്യുന്ന നല്ല പ്രവൃത്തികൾ ലക്ഷ്മീദേവിയുടെ അനുഗ്രഹം കൊണ്ടുവരുമെന്നാണ് പറയപ്പെടുന്നത്. കുബേരൻ പരമശിവനിൽ നിന്നും ബ്രഹ്മദേവനിൽ നിന്നും അനുഗ്രഹം പ്രാപിച്ച ദിവസമായും പരശുരാമ ജയന്തിയായും അക്ഷയതൃതീയ ദിനം കണക്കാക്കപ്പെടാറുണ്ട്. അക്ഷയ തൃതീയ ദിനത്തിൽ ഗണപതി, വിഷ്ണു, ലക്ഷ്മി ദേവി, കുബേരൻ എന്നിവരെയാണ് ആരാധിക്കാറുള്ളത്. ശുഭകരമായ കാര്യങ്ങൾക്ക് തുടക്കം കുറിക്കുന്നതിനൊപ്പം പിതൃക്കൾക്ക് തർപ്പണം ചെയ്യാനും ഏറ്റവും മികച്ച ദിവസമായാണ് അക്ഷയതൃതീയ കണക്കാക്കപ്പെടുന്നത്. അക്ഷയ തൃതീയ ദിനത്തിൽ ക്ഷേത്രദർശനം നടത്തുന്നതും സാത്വിക ആഹാരം മാത്രം കഴിച്ച് വ്രതം അനുഷ്ഠിക്കുന്നതും ദാനധർമ്മങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നതും ജീവിതത്തിൽ പുണ്യ ഫലങ്ങൾ നൽകുന്നതായി പറയപ്പെടുന്നു.

അക്ഷയതൃതീയ ദിനത്തിൽ സ്വർണമോ വെള്ളിയോ വാങ്ങുന്നതിലൂടെ അടുത്ത ഒരു വർഷത്തേക്ക് ജീവിതത്തിൽ അഭിവൃദ്ധി ഉണ്ടാകുമെന്നും ഐശ്വര്യം വർദ്ധിക്കും എന്നുമാണ് വിശ്വാസം. എന്നാൽ അതോടൊപ്പം തന്നെ അക്ഷയതൃതീയ ദിനത്തിൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളും ഉണ്ട്. ഈ ദിവസത്തിൽ സ്വർണവും വെള്ളിയും പോലെയുള്ളവ വാങ്ങുന്നത് ശുഭകരം ആണെങ്കിലും പ്ലാസ്റ്റിക്, അലുമിനിയം അല്ലെങ്കിൽ സ്റ്റീൽ എന്നിവ കൊണ്ടുള്ള പാത്രങ്ങളോ വസ്തുക്കളോ വാങ്ങുന്നത് ഒഴിവാക്കണം. കാരണം ഈ വസ്തുക്കൾക്ക് രാഹു സ്വാധീനം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. വാങ്ങിയാൽ നിഷേധവും ദാരിദ്ര്യവും വീട്ടിൽ വരും എന്നാണ് വിശ്വാസം. കൂടാതെ അക്ഷയതൃതീയ ദിനത്തിൽ പണം കടം കൊടുക്കുകയോ കടം വാങ്ങുകയോ ചെയ്യുന്നതും അശുഭകരമാണെന്ന് വിശ്വസിക്കപ്പെടുന്നു. അക്ഷയ തൃതീയ ദിനത്തിൽ പണമോ സ്വർണാഭരണങ്ങളോ നഷ്ടപ്പെടാതെയും സൂക്ഷിക്കേണ്ടതാണ്. കൂടാതെ ഈ ശുഭദിനത്തിൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചൂല് പോലെയുള്ള വസ്തുക്കൾ വീടിന്റെ മുൻവശത്തും മറ്റുമായി സൂക്ഷിക്കരുത് എന്നും പറയപ്പെടുന്നു.

2024 ൽ, അക്ഷയതൃതീയ മെയ് 10 ന് വെള്ളിയാഴ്ച ആണ് ആഘോഷിക്കുന്നത്. ഈ വർഷത്തെ അക്ഷയ തൃതീയ ദിനത്തിലെ ശുഭകരമായ സമയങ്ങൾ അല്ലെങ്കിൽ പൂജാ മുഹൂർത്തം 05:33 AM മുതൽ 12:18 PM വരെയും സ്വർണ്ണം വാങ്ങുന്ന സമയം മെയ് 10. 5:33 AM മുതൽ, മെയ് 11 പുലർച്ചെ 2:50 വരെയും ആണ്. സ്വർണവും വെള്ളിയും പോലെയുള്ള വിലകൂടിയ ലോഹങ്ങൾ വാങ്ങുന്നതിനു മുൻപായി ദരിദ്രർക്കോ അഗതികൾക്കോ ദാനം നടത്തേണ്ടതാണ് എന്നും അക്ഷയതൃതീയയോട് അനുബന്ധിച്ച വിശ്വാസങ്ങളിൽ പറയുന്നു.

Tags: akshaya tritiyagoldprosperitymahalakshmiHindu culture
Share16
Tweet
Send
Share

Latest stories from this section

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ;  ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ; ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies