ന്യൂ ഡെൽഹി: വളർത്തുമൃഗങ്ങളിൽ മനുഷ്യന് ഏറെ പ്രിയം നായകളോട് ആണ്. വീട്ടിലെ ഒരു കൊച്ചുകുട്ടിയെപ്പോലെയാണ് ആളുകൾ വളർത്തുനായയെ കാണുന്നത്. വീട്ടിലെ സോഫയിൽ ഇരുന്നു ബഹളം വെയ്ക്കാനും കട്ടിലിൽ ഒരുമിച്ച് ഉറങ്ങാനും വരെ വളർത്തു നായകൾക്ക് സ്വാതന്ത്ര്യം ഉണ്ട്. വളത്തു നായയുടെ പിറന്നാൾ ആഘോഷം ആഡംബര ഹോട്ടുലകളിൽ വെച്ച് നടത്തുന്നതിൻറെ ചില വീഡിയോയും അടുത്തിടെ പുറത്തുവന്നിരുന്നു. അതായത് ഒരു വളർത്തു നായയോടുള്ള മനുഷ്യന്റെ സ്നേഹത്തിന് ഒരു പരിധിയും ഉണ്ടാവില്ലെന്നാണ് ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നത്.
എന്നാൽ വളർത്തുനായയെ തൻറെ വിവാഹത്തിന് തൻറെ അതേ വേഷത്തിൽ കൊണ്ടുപോകുന്ന വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.കേൾക്കുമ്പോൾ അൽപ്പം വിചിത്രമായി തോന്നാമെങ്കിലും സംഭവം വാസ്തവമാണ്
ഒരു വിവാഹ രംഗം ചിത്രീകരിച്ച് ഈ വീഡിയോയിൽ ബൈക്ക് ഓടിക്കുന്ന വരനെക്കാൾ എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുന്നത് വരന്റെ വളർത്തുനായയാണ്. ബൈക്ക് ഓടിക്കുന്ന വരൻ വധുവിനെ കൊണ്ടുപോകാൻ എത്തിയതായിരുന്നു. തന്റെ വളർത്തുനായയെയും ബൈക്കിൽ കൂടെ കൊണ്ടുവന്നാണ് വധുവിൻറെ വീട്ടിലേക്ക് ഇയാൾ എത്തുന്നത്.
വളർത്തുനായയും കല്യാണ വസ്ത്രത്തിലാണ് ബൈക്കിൽ ഇരിക്കുന്നത്.ഒരു നിമിഷം നായയാണോ വരനെന്ന് തോന്നിപോയെന്നാണ് സമൂഹമാദ്ധ്യമങ്ങളിലെ കമൻറ്. ദിവസങ്ങൾക്ക് മുമ്പാണ് ഇൻസ്റ്റഗ്രാമിൽ ഈ വീഡിയോ അപ്ലോഡ് ചെയ്തത്. 2 ലക്ഷത്തിലധികം പേരെങ്കിലും ഇതിനകം വീഡിയോ കണ്ടു കഴിഞ്ഞു.
ആർക്കും ഉടമയ്ക്ക് വളർത്തുനായയോടുള്ള സ്നേഹം ഏവരുടെയും ഹൃദയം കീഴടക്കുകയാണ്. നായയുടെ ഉടമസ്തനെ പ്രശംസിച്ചാണ് ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
Discussion about this post