അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയതോടെ ദൂപേന്ദ്ര പട്ടേല്‍
മുഖ്യമന്ത്രിയായി തുടരും. പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം വെള്ളിയാഴ്ച തന്നെ രാജിവെച്ചിരുന്നു. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ.
ഇത് രണ്ടാം തവണയാണ് ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്തില്‍ മുഖ്യമന്ത്രിയാവുക. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 182 സീറ്റില്‍ 156 സീറ്റും നേടി മിന്നുന്ന വിജയം നേടിയാണ് ബിജെപി അധികാരത്തില്‍ എത്തുന്നത്. ഇന്ന് പാര്‍ട്ടി ആസ്ഥാനത്ത് നടന്ന യോഗത്തില്‍ അംഗങ്ങള്‍
പട്ടേലിനെ നിയമസഭാ കക്ഷി നേതാവായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തെ എല്ലാ എംഎല്‍എമാരും പിന്തുണച്ചു. മുതിര്‍ന്ന ബിജെപി നേതാക്കളായ രാജ്‌നാഥ് സിംഗ്, ബി എസ് യെദ്യൂരപ്പ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
60 കാരനായ പട്ടേല്‍ അഹമ്മദാബാദ് ജില്ലയിലെ ഖാട്ട്‌ലോദിയ അസംബ്ലി മണ്ഡലത്തില്‍ നിന്നും മികച്ച ഭൂരിപക്ഷം നേടി ജയിച്ചാണ് രണ്ടാം അങ്കത്തിന് എത്തുന്നത്.
Discussion about this post