ലോകപ്രശസ്ത ദക്ഷിണ കൊറിയന്‍ പോപ് ബാന്‍ഡായ ബിടിഎസിലെ പ്രമുഖ താരം ജിന്നിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍. ബാന്‍ഡിലെ ഏറ്റവും മുതിര്‍ന്ന അംഗം തലമുടി പറ്റെ വെട്ടി മിലിട്ടറി ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സൈനിക സേവനം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പ്രിയതാരം പുതിയ ലുക്ക് പുറത്തു വിട്ടിരിക്കുന്നത്.
പാട്ടിന്റെ ശൈലി കൊണ്ടും സംഗീതത്തിന്റെ മാസ്മരികത കൊണ്ടും ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ബിടിഎസിലെ മറ്റ് അംഗങ്ങളും വരും മാസങ്ങളില്‍ മിലിട്ടറിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. രണ്ടു വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തിയാക്കിയ ശേഷം ബാന്‍ഡ് വീണ്ടും തുടങ്ങാനാണ് തീരുമാനം.
ജിന്‍ മിലിട്ടറി ക്യാംപിലേക്ക് എത്തുമ്പോള്‍ ക്യാംപിന്റെ പരിസരത്ത് തടിച്ചുകൂടി മറ്റ് സൈനികര്‍ക്കും കുടുംബത്തിനും ബുദ്ധിമുട്ട് സൃഷ്ടിക്കരുതെന്ന് ബിടിഎസ് ഏജന്‍സിയായ ബിഗ് മ്യൂസിക് അഭ്യര്‍ത്ഥിക്കുന്നുണ്ട്. ”ഞാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സുന്ദരനാണ്” എന്ന് പറഞ്ഞാണ് 30കാരനായ ജിന്‍ പുതിയ ചിത്രം പുറത്തുവിട്ടത്. വടക്ക് കൊറിയന്‍ അതിര്‍ത്തിക്ക് അടുത്തായുള്ള ബൂട്ട് ക്യാംപില്‍ അഞ്ചാഴ്ച നീളുന്ന പരിശീലനത്തിന് ജിന്‍ തുടക്കമിട്ടു കഴിഞ്ഞു.
Discussion about this post